അലോക് വര്‍മ്മയെ സിബിഐ തലപ്പത്ത് നിന്നും മാറ്റിയത് സംശയാസ്പദം; അന്വേഷണം വേണമെന്ന് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. സുപ്രീം കോടതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ച് രണ്ടു ദിവസം കഴിയുന്നതിന് മുമ്പെയാണ് നരേന്ദ്ര മോഡി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കിയത്.

അന്വേഷണം ആവശ്യമായ എന്തോ ഒന്ന് ഇതിന് പിന്നില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഇതിനെ മുമ്പു തന്നെ എതിര്‍ത്തതാണ്. സംശയാസ്പദമാണ് ഇക്കാര്യങ്ങള്‍ സച്ചിന്‍ പൈലറ്റ് പറയുന്നു.

സെലക്ഷന്‍ കമ്മിറ്റിയുടെ തിടുക്കത്തിലുള്ള തീരുമാനം റാഫേല്‍ ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തു വരാതിരിക്കാന്‍ എടുത്ത മുന്‍കരുതലാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ചതുര്‍വേദിയും അഭിപ്രായപ്പെട്ടു. സെലക്ഷന്‍ കമ്മറ്റി അംഗമായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാത്രമായിരുന്നു അലോക് വര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.

Exit mobile version