‘പ്രചോദിപ്പിക്കുന്ന പിതാവിന് ഥാര്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു’: സര്‍ഫറാസ് ഖാന്റെ പിതാവിന്‍ സമ്മാനവുമായി ആനന്ദ് മഹീന്ദ്ര

രാജ്‌കോട്ട്: രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തിന്റെ നെടുതൂണുകളായത് യശസ്വി ജയ്സ്വാള്‍-സര്‍ഫറാസ് ഖാന്‍ കൂട്ടുകെട്ടാണ്. വിജയാഘോഷത്തില്‍ സര്‍ഫറാസ് ഖാനോടൊപ്പം പിതാവ് നൗഷാദ് ഖാനും വാര്‍ത്തകള്‍ നിറഞ്ഞുനിന്നിരുന്നു.നൗഷാദ് ഖാന് ഥാര്‍ സമ്മാനിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

‘കഠിനാധ്വാനം, ധൈര്യം, ക്ഷമ. ഒരച്ഛന് മകനെ പ്രചോദിപ്പിക്കുന്നതിന് ഇതിനേക്കാള്‍ എന്ത് ഗുണമാണ് വേണ്ടത്. പ്രചോദിപ്പിക്കുന്ന പിതാവിന് ഥാര്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു. നൗഷാദ് ഖാന്‍ അത് സ്വീകരിക്കുമെങ്കില്‍ എനിക്കൊരു ബഹുമതിയായിരിക്കും’ എന്നിങ്ങനെയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷവും ദേശീയ ടീമിലേക്ക് വിളി വരാത്തതില്‍ താന്‍ നിരാശനായിരുന്നുവെന്ന് നൗഷാദ് ഖാന്‍ പറഞ്ഞിരുന്നു. ആ സ്വപ്നം നടക്കില്ലെന്ന് കരുതി. അതിനാലാണ് സര്‍ഫറാസ് ഇന്ത്യന്‍ തൊപ്പിയുമായെത്തിയപ്പോള്‍ വിതുമ്പിയത്’അദ്ദേഹം പറഞ്ഞു.രാജ്കോട്ട് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും അര്‍ധ ശതകം കുറിച്ച് സര്‍ഫറാസ് ഖാന്‍ ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.

Exit mobile version