തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കും; 2026ല്‍ വിജയ് മുഖ്യമന്ത്രിയാകും; പാര്‍ട്ടി കൊടിയും ചിഹ്നവും ഉടന്‍ പുറത്തുവിടുമെന്ന് വിജയ് മക്കള്‍ ഇയക്കം

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശനം പ്രഖ്യാപിച്ച നടന്‍ വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ച് വിജയ് എന്നും വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്. വിജയുടെ പാര്‍ട്ടിയായ തമിഴ്‌നാട് വെട്രി കഴകം എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവായിരിക്കും വിജയെന്നും 2026ല്‍ വിജയ്യെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിജയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് സാധ്യത. തുടക്കത്തില്‍ തെക്കന്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്ന വിജയ്, പാര്‍ട്ടിയുടെ ആദ്യ സമ്മേളനം തിരുനെല്‍വേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ-പ്രതിശ്രുത വധുവിനോടൊപ്പം സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ‘സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്’; ഡോക്ടറുടെ ജോലി തെറിച്ചു; കലിപ്പിൽ ആരോഗ്യമന്ത്രി

ആദ്യ സമ്മേളനത്തില്‍ തന്നെ പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ഔദ്യോഗിക ചിഹ്നവും കൊടിയും പുറത്തുവിടുകയും ചെയ്യും.

Exit mobile version