നിര്‍ത്തിയിട്ട ട്രക്ക് നിങ്ങി ഒമ്പതുവയസ്സുകാരനെ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറിയിങ്ങി, ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: വാഹനാപകടത്തില്‍ ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം. പാര്‍ക്ക് ചെയ്തിരുന്ന ട്രക്ക് റോഡിലൂടെ നീങ്ങി അമ്മയോടൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഹൈദരാബാദിലെ അല്‍വാളില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി തിരുപല്‍ ആണ് മരിച്ചത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read:വ്യക്തിവൈരാഗ്യം; യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി അയല്‍വാസി, അറസ്റ്റില്‍

ആശുപത്രിയില്‍ അഡ്മിറ്റായി കിടക്കുന്ന അച്ഛനെ കാണാനായി അമ്മയോടൊപ്പം പോകുകയായിരുന്നു കുട്ടി. അതിനിടെ റോഡരികിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രക്ക് റോഡിന് തിരശ്ചീനദിശയില്‍ മൂന്നോട്ട് നീങ്ങുകയായിരുന്നു.

അമ്മയോടൊപ്പം റോഡിന്റെ മറുവശക്ക് കൂടി നടന്നുനീങ്ങുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

also read:പിഎസ്‌സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; കടന്നുകളഞ്ഞത് അമല്‍ജിത്തിന് വേണ്ടി എത്തിയ സഹോദരന്‍ അഖില്‍ജിത്ത്; ഇറങ്ങി ഓടിയത് വയറുവേദന കാരണമെന്ന് കുടുംബം

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

Exit mobile version