വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, 15 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു; കേരളത്തിലും ഉച്ചവരെ കേന്ദ്ര ഓഫീസുകള്‍ക്ക് അവധി

വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ന്യൂഡല്‍ഹി: രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്ക് ഒരുങ്ങി അയോധ്യ. ഇതിന്റെ മുന്നോടിയായുള്ള ചടങ്ങുകള്‍ അയോധ്യയില്‍ തുടരുകയാണ്. അധിവാസ, കലശപൂജകള്‍ ഇന്നും നടക്കും. വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിലെത്തും. നാളെ രാവിലെ 10.30ഓടെ അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.

അതേസമയം, പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്പൂര്‍ണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദള്‍ സര്‍ക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ, ആലപ്പുഴയില്‍ യുവതി മരിച്ചു

ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ അടക്കം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.

Exit mobile version