രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്് ‘റാം റഹീം’ എന്ന് പേരിട്ട് മുസ്ലിം കുടുംബം

ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടത്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വരുന്നത്.

ഫിറോസാബാദ് സ്വദേശിയായ ഫര്‍സാന തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്‌ന ബാനു ‘റാം റഹീം’ എന്ന പേര് നല്‍കുകയായിരുന്നുവെന്ന് ഫര്‍സാന പറഞ്ഞു.

ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് കുടുംബം കുഞ്ഞിന് ഈ പേരിട്ടത്. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവീന്‍ ജെയിന്‍ പറഞ്ഞു.

Exit mobile version