അയോധ്യ രാമക്ഷേത്ര യാത്രയ്ക്ക് ഒരുങ്ങി കേരളത്തില്‍ നിന്നടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍, ദിവസവും അരലക്ഷം പേര്‍

അയോധ്യ യാത്രയ്ക്ക് ഒരുങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍.

ന്യൂഡല്‍ഹി: കുറേ കാലത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായിരിക്കുകയാണ്. ഇതോടെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇതിന് പിന്നാലെ അയോധ്യ യാത്രയ്ക്ക് ഒരുങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍.

രാമക്ഷേത്രത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ എത്തിക്കുന്നതിനായി പ്രത്യേക യാത്ര ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 25 മുതല്‍ മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി യാത്ര സംഘടിപ്പിക്കും.

കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയായിരിക്കും പങ്കെടുപ്പിക്കുക. അയോധ്യ യാത്രയുടെ ഭാഗമായി എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കാന്‍ യുപിയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി. നാളെ മുതല്‍ ബിജെപി ദേശീയ നേതാക്കളും കുടുംബ സമേതം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും.

ALSO READ 108ാമത്തെ വയസ്സില്‍ അക്ഷരങ്ങള്‍ പഠിച്ച് വിജയം നേടിയ കേരളത്തിന്റെ ‘അക്ഷരമുത്തശ്ശി’ വിടവാങ്ങി, പഠിക്കാനിറങ്ങിയത് സ്വന്തം പേര് എഴുതാനുള്ള മോഹത്തെ തുടര്‍ന്ന്

അതേസമയം, പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ രാമക്ഷേത്രം വോട്ടാക്കി മാറ്റാനുള്ള നീക്കങ്ങളാണ് ബിജെപി സജീവമാക്കുന്നത്.

Exit mobile version