പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ, ആലപ്പുഴയില്‍ യുവതി മരിച്ചു

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയ നടന്നത്.

ആലപ്പുഴ: പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയ നടന്നത്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതിയെ ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നില ഗുരുതരമാവുകയും ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു.

ALSO READ ഗുരുവായൂരില്‍ ജനുവരി മാസത്തെ എണ്ണല്‍ പൂര്‍ത്തിയായി, ഭണ്ഡാരത്തില്‍ നിരോധിച്ച നോട്ടുകളും

അതേസമയം, പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.

Exit mobile version