ഗുരുവായൂരില്‍ ജനുവരി മാസത്തെ എണ്ണല്‍ പൂര്‍ത്തിയായി, ഭണ്ഡാരത്തില്‍ നിരോധിച്ച നോട്ടുകളും

എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ മൊത്തം ലഭിച്ചത് ആറ് കോടിയിലേറെ രൂപയാണെന്ന്

തൃശൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ 2024 ജനുവരി മാസത്തെ ഭണ്ഡാരത്തിലെ എണ്ണല്‍ പൂര്‍ത്തിയായി. എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ മൊത്തം ലഭിച്ചത് ആറ് കോടിയിലേറെ രൂപയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

6,1308091 രൂപയാണ് ജനുവരി മാസത്തില്‍ ഗുരുവായൂര്‍ ഭണ്ഡാരത്തില്‍ ലഭിച്ചത്. 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

ALSO READ കായംകുളത്ത് അധ്യാപികയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അതേസമയം, ഭണ്ഡാരത്തില്‍ നിന്ന് 238 നിരോധിച്ച നോട്ടുകള്‍ കിട്ടിയെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 ന്റെ 45 കറന്‍സികളും നിരോധിച്ച ആയിരം രൂപയുടെ 40 കറന്‍സിയും അഞ്ഞൂറിന്റെ 153 കറന്‍സിയുമാണ് ലഭിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Exit mobile version