‘ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്; രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വ്രതം എടുക്കുന്നു’: പ്രധാനമന്ത്രി മോഡി

ന്യൂഡൽഹി:ഈ മാസം 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ശബ്ദ സന്ദേശം പുറത്തിറക്കി. ഇന്ന് മുതൽ 11 ദിവസത്തെ വ്രതം താൻ അനുഷ്ടിക്കുമെന്നാണ് മോഡി അറിയിച്ചിരിക്കുന്നത്.

‘എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ ആശിർവാദം നൽകണം. ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണ്.’ പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളിൽ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും മോഡി പറഞ്ഞു.

”ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്, രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങൾ മാത്രം.

ALSO READ- പുതിയ മേയ്‌ക്കോവറിൽ ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഡബ്ബിംഗിന് ഓട്ടോയിൽ എത്തി ധ്യാൻ; വീഡിയോ പങ്കിട്ട് വിനീത് ശ്രീനിവാസൻ

പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു, ‘- പ്രധാനമന്ത്രി വ്യക്തമാക്കി.

Exit mobile version