ശമ്പളം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, 21കാരന്റെ വായില്‍ ചെരുപ്പ് കുത്തിക്കയറ്റി മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് ബിസിനസ്സുകാരി, കേസ്

ഗാന്ധിനഗര്‍: ചെയ്ത ജോലിയുടെ ശമ്പളം ചോദിച്ചതിന് 21കാരന്റെ വായില്‍ ചെരുപ്പ് കുത്തിക്കയറ്റി മാപ്പ് പറയാന്‍ ആവശ്യപ്പെട്ട വനിതാ വ്യവസായിക്കും ആറ് പേര്‍ക്കുമെതിരെ കേസ്. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം നടന്നത്.

തൊഴിലുടമയും സംഘവും ചേര്‍ന്ന് ദളിത് യുവാവിനോടാണ് ഈ ക്രൂരത കാണിച്ചത്. സംഭവത്തില്‍ 21 കാരനായ നിലേഷ് ദല്‍സാനിയയാണ് റാണിബ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ഐപിഎല്‍) മേധാവിയായ വിഭൂതി പട്ടേലിനും ആറ് പേര്‍ക്കുമെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

also read: ‘തെറ്റ് പറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവികം’: മന്‍സൂര്‍ അലി ഖാന്റെ മാപ്പില്‍ പ്രതികരിച്ച് തൃഷ

നിലേഷ് ഒക്ടോബറിലാണ് റാണിബ ഇന്‍ഡസ്ട്രീസില്‍ ടൈല്‍സ് കയറ്റുമതി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മാസം 12,000 രൂപയായിരുന്നു ശമ്പളം. എന്നാല്‍ ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിന് പിന്നാലെ നിലേഷ് താന്‍ ജോലി ചെയ്ത 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടു.

also read: ബ്രാഹ്‌മണ വിദ്യാര്‍ഥിയെ നിര്‍ബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ചു: അധ്യാപികയ്‌ക്കെതിരെ പരാതി

അപ്പോള്‍ വിഭൂതി പട്ടേല്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതായെന്നും നിലേഷ് പറയുന്നു. ഇതോടെ ശമ്പളം ചോദിക്കാന്‍ സഹോദരന്‍ മെഹുലിനും അയല്‍വാസിയായ ഭവേഷിനുമൊപ്പമാണ് നിലേഷ് കമ്പനിയില്‍ എത്തിയത്.

ഇതിന് പിന്നാലെ വിഭൂതി പട്ടേലിന്റെ സഹോദരന്‍ ഓം പട്ടേല്‍ കൂട്ടാളികളുമായി സ്ഥലത്തെത്തി മൂവരെയും മര്‍ദിക്കുകയായിരുന്നു. ഓഫീസിന്റെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബെല്‍റ്റുകൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും വിഭൂതിയുടെ ചെരുപ്പ് വായില്‍ പിടിച്ച് മാപ്പ് പറയാനും ആവശ്യപ്പെട്ടെന്ന് നിലേഷ് പറഞ്ഞു.

Exit mobile version