ടി-ഷര്‍ട്ട്, ജീന്‍സ്, ലെഗിങ്‌സ് ഒന്നും വേണ്ട: അധ്യാപകര്‍ മാന്യമായ വേഷം ധരിക്കമെന്ന് അസം സര്‍ക്കാര്‍, ഡ്രസ് കോഡായി

ദിസ്പൂര്‍: അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി അസം സര്‍ക്കാര്‍. ചില അധ്യാപകര്‍ക്ക് പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്ന ശീലത്തിന്റെ പശ്ചാത്തലത്തിലാണ് ഡ്രസ് കോഡ് പുറപ്പെടുവിച്ചത്. അധ്യാപകര്‍ ഫോര്‍മല്‍ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. തിളങ്ങുന്ന വസ്ത്രങ്ങള്‍ വേണ്ട. കാഷ്വല്‍, പാര്‍ട്ടി വസ്ത്രങ്ങളും പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

പുരുഷ അധ്യാപകര്‍ ഔപചാരികമായ ഷര്‍ട്ട്-പാന്റ് മാത്രമേ ധരിക്കാവൂ. അധ്യാപികമാര്‍ ‘മാന്യമായ’ സല്‍വാര്‍ സ്യൂട്ടോ സാരിയോ ധരിക്കണം. ടി-ഷര്‍ട്ട്, ജീന്‍സ്, ലെഗിങ്‌സ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കരുത്. അധ്യാപകര്‍ വൃത്തിയുള്ളതും എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാ് നിര്‍ദേശം.

‘അധ്യാപകര്‍ മാന്യതയുടെ പ്രതീകമാവണം. അവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ മാന്യതയും പ്രൊഫഷണലിസവും ഗൗരവവും പ്രതിഫലിപ്പിക്കുന്ന ഡ്രസ് കോഡ് പിന്തുടരേണ്ടത് ആവശ്യമാണ്’-എന്നാണ് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു അധ്യാപകരുടെ ഡ്രസ് കോഡിനെ കുറിച്ച് വ്യക്തമാക്കി.

Exit mobile version