കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല; ഡിമാൻഡ് വെച്ചിട്ടില്ല, കാത്തിരിക്കാമെന്ന് എച്ച് ഡി കുമാരസ്വാമി

ബംഗളൂരു: 25 സീറ്റിൽ മുന്നേറ്റം തുടരുന്ന ജെഡിഎസ് ഇത്തവണ കിംഗ് മേക്കറാകാനില്ല. കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. വോട്ടണ്ണൽ ആരംഭിക്കാനിരിക്കെയായിരുന്നു മുൻ മുഖ്യമന്ത്രികൂടിയായ കുമാരസ്വാമിയുടെ പ്രതികരണം.

ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. ആരും ഇതുവരെ താനുമായി ബന്ധപ്പെട്ടില്ലെന്നും കുമാരസ്വാമി പ്രതികരിച്ചു.

ALSO READ- ആറ് മേഖലകളിലും മുൻതൂക്കം; കർണാടക പിടിച്ച് കോൺഗ്രസ്; ഐഐസിസി ആസ്ഥാനത്ത് ആഘോഷം; ബിജെപിക്ക് വൻനിരാശ

കൂടാതെ, ബിജെപിയും കോൺഗ്രസും ബന്ധപ്പെട്ടുവെന്ന അഭ്യൂഹങ്ങളുംഇതിനിടെ ഉയരുന്നുണ്ട്. സിംഗപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് കുമാരസ്വാമി ബംഗളൂരുവിലെത്തിയത്. ഏഴ് മണിയോടെ അദ്ദേഹം പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയിലേക്ക് പോയി.

Exit mobile version