ആറ് മേഖലകളിലും മുൻതൂക്കം; കർണാടക പിടിച്ച് കോൺഗ്രസ്; ഐഐസിസി ആസ്ഥാനത്ത് ആഘോഷം; ബിജെപിക്ക് വൻനിരാശ

ബെംഗളൂരു: കന്നഡ മണ്ണിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നനിർണായക നിയമസഭാ വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്. നിലവിൽ 118 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ് കോൺഗ്രസ്. ബിജെപിക്ക് കടുത്ത നിരാശയമാണ് ഫലം നൽകുന്നത്. 78 സീറ്റുകളിൽ മാത്രമാണ് ലീഡ്. കൂടാതെ ജെഡിഎസിനും വലിയ മു്‌നേറ്റമുണ്ടാക്കാനായില്ല 25 സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ തോൽവിയിലേക്ക് നീങ്ങുന്നതായാണ് അവസാന ഘട്ടത്തിലെ ഫല സൂചനകൾ.

ഡൽഹിയിലെയും ബംഗളൂരുവിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിൽ ഇതിനോടകം വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞു.എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ നഗര-ഗ്രാമ മേഖലകളിൽ കോൺഗ്രസ് തന്നെയാണ് മുന്നേറ്റം തുടരുന്നത്. ഇത്തവണ ഒറ്റത്തവണയായാണ് കർണാകയിൽ വോട്ടെടുപ്പ് നടന്നത്.

ALSO READ- കര്‍ണാടക തെരഞ്ഞെടുപ്പ്; കേവല ഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ്, എംഎല്‍എമാരോട് ബംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം

അതേസമയം, മൈസൂരു മേഖലയിൽ ജെ.ഡി.എസിന് തിരിച്ചടി. ‘ഒരു സംശയവുമില്ല, വൻ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും. പ്രധാനമന്ത്രിയുടെ നെഗറ്റീവ് ക്യാമ്പയിനുകൾ ഏറ്റില്ല’ – കോൺഗ്രസ് വക്താവ് പവൻ ഖേര കുറിച്ചു. രാഹുൽ അജയ്യനെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Exit mobile version