കര്‍ണാടക തെരഞ്ഞെടുപ്പ്; കേവല ഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ്, എംഎല്‍എമാരോട് ബംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് 114 സീറ്റുകളില്‍ ലീഡുണ്ട്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നതോടെ എംഎല്‍എമാരോട് ബംഗല്‍രുവില്‍ എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നിലവില്‍ അഞ്ച് മേഖലകളിലാണ് കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നത്. 82 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 23 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ഓപ്പറേഷന്‍ താമര നീക്കം തടയുകയെന്ന ഉദ്ദേശത്തില്‍ കൂടിയാണ് എംഎല്‍എമാരോട് ബംഗല്‍രുവിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചത്.

also read: വിവാഹത്തിനു മുന്‍പ് ജനിച്ച കുട്ടി, ജന്മനാട്ടില്‍ ഭ്രഷ്ട് കല്‍പിക്കുമെന്ന പേടി, പ്രസവിച്ചതിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മയും കാമുകനും പിടിയില്‍

അതേസമയം, അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

Exit mobile version