അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. സൂറത്ത് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 13 വരെയാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും. അപേക്ഷയില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.

also read: വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ജീവതത്തില്‍ തനിച്ചായ കൂട്ടുകാരിക്ക് പങ്കാളിയെ സമ്മാനിച്ച് സഹപാഠികള്‍

കേസ് വീണ്ടും പരിഗണിക്കുക മെയ് മൂന്നിനാകും . ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ വെച്ച് നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്.

also read: റഹ്‌മത്തും രണ്ടരവയസ്സുകാരിയും അപകടത്തില്‍പ്പെട്ടത് നോമ്പുതുറ കഴിഞ്ഞ് മടങ്ങവെ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ ഇതുവരെ മാറിയില്ല, ബന്ധുപറയുന്നു

മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.

Exit mobile version