രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി, രാജ്യ വ്യാപകമായി ഇന്ന് കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരം

ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യ വ്യാപകമായി സത്യഗ്രഹ സമരം. രാജ്ഘട്ടിലെ സത്യഗ്രഹത്തില്‍ മുതിര്‍ന്ന നേതാക്കന്മാരെല്ലാം പങ്കെടുക്കും.

ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് സത്യഗ്രഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.

also read: സ്‌കൂട്ടറില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ചു: സിസിടിവിയില്‍ കുടുങ്ങി കുപ്രസിദ്ധ മോഷ്ടാവ്

രാഹുല്‍ഗാന്ധിക്കെതിരായ നടപടിയില്‍ രാജ്യ വ്യാപക പ്രതിഷേധവും തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും.

അതേസമയം, കോണ്‍ഗ്രസ് നാളെ മുതല്‍ രാജ്യ വ്യാപകമായി പ്രതിഷേധം കടുപ്പിക്കാനും തീരുമാനമുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രതികാര നടപടികള്‍ കൈക്കൊള്ളുവെന്നാരോപിച്ച് കേരളത്തിലും സത്യഗ്രഹ സമരം അരങ്ങേറും.

Exit mobile version