കടയിലെത്തുന്നവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ സമ്മാനിച്ച് പഴക്കച്ചവടക്കാരന്‍, യുവതലമുറയെ വായനയിലേക്ക് അടുപ്പിച്ച് നാട്ടുകാരുടെ പ്രിയപ്പെട്ട ‘സഖാവ്’

കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഒരു പഴക്കച്ചവടക്കാരന്‍.തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ ഖാജാ മൊയ്തീന്‍ എന്ന കച്ചവടക്കാരനാണ് മറ്റുള്ളവരില്‍ നിന്നെല്ലാം വേറിട്ടൊരു ജീവിതശൈലി തന്റെ ജീവിതത്തില്‍ പിന്തുടരുന്നത്.

63 കാരനായ ഇദ്ദേഹം യുവ തലമുറയില്‍ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. വീടിനോട് ചേര്‍ന്നാണ് അദ്ദേഹത്തിന്റെ ‘സഖാവ് പഴക്കട’ എന്നര്‍ത്ഥം വരുന്ന ‘തൊഴര്‍ ഫ്രൂട്ട് സ്റ്റാള്‍’. കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് ഇദ്ദേഹം.

also read: മതിലും ചുമരും അർജന്റീനയുടെ നിറം; മുകളിൽ മെസിയുടെ ജേഴ്‌സിയും ഫുട്‌ബോളും; കളി പറയുന്ന സുബൈർ വാഴക്കാടിന് 70 ദിവസം കൊണ്ട് വീടൊരുക്കി പ്രവാസി

നാട്ടുകാരെല്ലാം ഇദ്ദേഹത്തെ സഖാവ് എന്നാണ് വിളിക്കുന്നത്. 11 വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ മകന്‍ മരിച്ചത് മുതലാണ് ഇത്തരത്തില്‍ കടയില്‍ വരുന്നവര്‍ക്ക് പുസ്തകം നല്‍കുന്ന സമ്പ്രദായം അദ്ദേഹം ആരംഭിച്ചത്. ഇത്തരമൊരു ശീലം മകന്റെ മരണം ഉണ്ടാക്കിയ ശ്യൂനതയില്‍ നിന്നും കരകയറാനായിരുന്നു.

also read: അമ്മയുടെ വിയോഗത്തിൽ ഉള്ളുനീറി ലെനയും ലെനസും പ്ലസ്ടു പരീക്ഷയെഴുതി; അന്ത്യചുംബനം നൽകി ഇളയ മകൻ എസ്എസ്എൽസി പരീക്ഷയ്ക്ക്; തീരാനോവായി മഞ്ജുഷയുടെ മരണം

കടയില്‍ നിന്ന് സാധനം വാങ്ങുന്നവരെല്ലാം അദ്ദേഹത്തിന്റെ സ്ഥിരം ഇടപാടുകാരാണ്. പുസ്തകങ്ങള്‍ വായിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി, നേതാക്കളുടെ ജീവചരിത്രങ്ങള്‍, കുട്ടികളുടെ കഥകള്‍, തമിഴ് – ഇംഗ്ലീഷ് നിഘണ്ടു തുടങ്ങിയ പുസ്തകങ്ങളൊക്കെയാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നത്.

അറിവും വിദ്യാഭ്യാസവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തെന്നാണ് ഈ മനുഷ്യന്‍ വിശ്വസിക്കുന്നത്. വിവാഹശേഷം തന്റെ ഭാര്യയെ പഠിപ്പിച്ച് അധ്യാപികയാക്കി. മരണശേഷം തന്റെ ശരീരം ദാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Exit mobile version