സ്‌കൂളിലേക്ക് പോയ 4 വിദ്യാര്‍ത്ഥികളെ കാണാതായി, ട്രെയിന്‍ കയറി പോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍

പാലക്കാട്: പാലക്കാട് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. ഒറ്റപ്പാലത്തെ എയ്ഡഡ് സ്‌കൂളിലെ നാലു ആണ്കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്കെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ കാര്യം സ്ഥിരീകരിച്ചത്.

also read: ‘ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചത്’: ആയിരങ്ങളാണ് കാത്തിരുന്നത്; കൊച്ചിയിലെ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായി എത്തി ഷക്കീല

ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

also read: പതിനേഴുകാരി മകൾ പ്രണയത്തിൽ; പ്രകോപിതരായ കുടുംബം പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളി; അച്ഛനും അമ്മാവനും അറസ്റ്റിൽ

കുട്ടികള്‍ വാളയാറിലേക്കുള്ള ടിക്കറ്റ് എടുത്ത് വാളയാര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ റെയില്‍വേസ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല.

Exit mobile version