ഭര്‍ത്താവിന്റെ സഹോദരിയെ പ്രണയിച്ച് വിവാഹം ചെയ്ത് 32കാരി, വിവാഹത്തിന് പൂര്‍ണ്ണപിന്തുണയുമായി ഭര്‍ത്താവും

പട്‌ന: ഭര്‍ത്താവിന്റെ സഹോദരിയെ പ്രണയിച്ച് വിവാഹം ചെയ്ത് യുവതി. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. ശുക്ലാ ദേവി എന്ന മുപ്പത്തിരണ്ടുകാരിയാണ് പതിനെട്ടുകാരിയായ സോണിദേവിയെ വിവാഹം ചെയ്തത്. ഭര്‍ത്താവ് പ്രമോദ് ദാസിന്റെ സമ്മതത്തോടെയാണ് ശുക്ലാദേവി സോണദേവിയുമായുള്ള ബന്ധം തുടര്‍ന്നത്.

എന്നാല്‍ തന്റെ പങ്കാളിയെ മാതാപിതാക്കള്‍ തട്ടക്കൊണ്ടുപോയതായി പരാതിയുമായി ശുക്ലാദേവി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. സോണി ദേവിയും ശുക്ലാദേവിയും ആറുമാസം മുമ്പായിരുന്നു വിവാഹിതരായത്. എന്നാല്‍ ഇവരുടെ ബന്ധം അറിഞ്ഞതോടെ സോണിയുടെ മാതാപിതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

also read: ‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗംഭീരമായി അഭിനയിക്കുന്ന നടി കൽപന ആയിരുന്നു, ആ സ്ഥാനത്ത് ഞാൻ കണ്ടിരുന്നത് സുബിയെ ആണ്’ ഹരിശ്രീ അശോകൻ

തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ശുക്ലാദേവി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തിന് ഭര്‍ത്താവ് പ്രമോദ് ദാസിന് എതിര്‍പ്പില്ലായിരുന്നു. ഭാര്യയുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

also read: വളരെ നല്ല തീരുമാനം! ആയിരം വൃക്ഷതൈകള്‍ നട്ടു; മകളുടെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ച് ബോളിവുഡ് താരം ജൂഹി ചൗള

പത്തുവര്‍ഷം മുമ്പായിരുന്നു ശുക്ലാദേവിയും പ്രമോദ് ദാസും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. സോണിദേവിയുമായുള്ള വിവാഹത്തിന് ശേഷം ശുക്ലദേവി പേരുമാറ്റി മുടിയും വെട്ടി പുരുഷന്മാരെ വസ്ത്രം ധരിച്ചും പെരുമാറാന്‍ തുടങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ശുക്ലാദേവി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version