പോര് വിളിച്ചും തമ്മിൽതല്ലിയും പണി ഇരന്നു വാങ്ങി; രോഹിണി സിന്ദൂരി ഐഎഎസിനും ഡി രൂപ ഐപിഎസിനും സ്ഥലം മാറ്റം; ചുമതലകൾ നൽകിയില്ല

ബംഗളൂരു: കർണാടകയെ തന്നെ നാണംകെടുത്തി പരസ്പരം പോരുവിളിച്ച ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥകൾക്ക് സംഥലം മാറ്റം. മറ്റ് ചുമതലകൾ നൽകാതെയാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് രോഹിണി സിന്ദൂരി ഐഎഎസും ഡി. രൂപ ഐപിഎസും തമ്മിൽ പോര് വിളി നടത്തിയത്.

കരകൗശല വികസന കോർപറേഷൻ എംഡി ഡി രൂപയെയും ദേവസ്വം കമ്മിഷണർ രോഹിണി സിന്ധൂരിയെയും സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് നിർദേശിച്ചത്.

ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് കർശന നടപടിയുണ്ടായത്.

ALSO READ- തെറ്റ് ചെയ്തിട്ടില്ല, കേസ് കെട്ടിച്ചമച്ചത്; പോക്‌സോ കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതിയായ റിട്ട. എസ്‌ഐ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു

കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും സോഷ്യൽമീഡിയയിലൂടെ വെല്ലുവിളിയും സ്വകാര്യ ചിത്രങ്ങൾ പഹ്കുവെയ്ക്കലും എല്ലാം നടത്തിയത്, രൂപയുടെ ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.

രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഐപിഎസ് ഓഫിസർ ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതാണ് വിവാദം കത്തിച്ചത്. സംഭവം വലിയ ചർച്ചയായതോടെ ആരോപണങ്ങൾ തുടർന്നാൽ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നൽകി. എന്നിട്ടും ഇരുവരും തമ്മിൽ സമൂഹമാധ്യമങ്ങളിലെ പോര് ഇന്നലെയും തുടർന്നിരുന്നു. ഇതോടെയാണ് സ്ഥലമാറ്റ നടപടി ഉണ്ടായത്.

Exit mobile version