ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഉടന്‍ വിവാഹം കഴിക്കൂ, അമ്മയാവാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 30 വയസ്സ് വരെയെന്ന് അസം മുഖ്യമന്ത്രി

അസം: പെണ്‍കുട്ടികള്‍ക്ക് അമ്മയാവാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 30 വയസ്സ് വരെയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഒരു സ്ത്രീ അമ്മയാകുമ്പോഴുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ‘ശരിയായ പ്രായത്തില്‍’തന്നെ വിവാഹം കഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുവാഹത്തിയില്‍ ഒരു സര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇക്കാര്യം പറഞ്ഞത്. ”സ്ത്രീകള്‍ അമ്മയാകാന്‍ വൈകരുത്, കാരണം ഇത് പിന്നീട് സങ്കീര്‍ണതകളിലേക്ക് നയിക്കും. ഒരു സ്ത്രീ അമ്മയാകാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 22 വയസ്സ് മുതല്‍ 30 വയസ്സ് വരെയാണ്.” അദ്ദേഹം പറഞ്ഞു.

also read: കൂടെ ജീവിക്കാന്‍ താല്‍പര്യമില്ല; കാമുകനൊപ്പം പോവുകയാണെന്ന് ഭാര്യ; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാണാനില്ലെന്ന് പരാതി നല്‍കി ഭര്‍ത്താവ്; ഒടുവില്‍ പിടിയില്‍

”ഈ പ്രായമായിട്ടും ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഉടന്‍ വിവാഹം കഴിയ്ക്കണം, ഞങ്ങള്‍ വളരെ നേരത്തെ പെണ്‍കുട്ടികള്‍ അമ്മയാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേ സമയം, പലരും ചെയ്യുന്നതു പോലെ അധികകാലം വൈകിക്കരുത്. ഓരോന്നിനും അനുയോജ്യമായ പ്രായമുണ്ട്, ദൈവം നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read: കോഴിക്കൂട്ടിൽ കൈ കുരുങ്ങി പരിക്കേറ്റ് കിടന്നത് ആറ് മണിക്കൂർ; മണ്ണാർക്കാട് പുലി ഹൃദയാഘാതം വന്ന് ചത്തു

അതേസമയം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹങ്ങളും ഗര്‍ഭധാരണവും തടയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചുംമുഖ്യമന്ത്രി എടുത്തു പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

Exit mobile version