കയറുന്നതിനിടെ അമ്മയുടെ കാല്‍ വഴുതി, ട്രെയിനിനിടയിലേക്ക് വീണ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍

ചൊവ്വാഴ്ച മുംബൈ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് കണ്ടുനിന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയ അപകടം സംഭവിച്ചത്.

Rescue

മുംബൈ: ട്രയിനില്‍ കയറുന്നതിനിടെ അമ്മയുടെ കാല്‍ വഴുതി, ട്രെയിനിനിടയിലേക്ക് വീഴാന്‍ പോയ കുഞ്ഞിനെ രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍. ചൊവ്വാഴ്ച മുംബൈ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് കണ്ടുനിന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയ അപകടം സംഭവിച്ചത്.

also read: കൊച്ചിയിലെ വെള്ളക്കെട്ട്; കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയ കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ എടുത്ത സ്ത്രീ കാല്‍ വഴുതി വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ ചാടി വീണ് ഇവരെ പിടിച്ച് വലിച്ചു രക്ഷപ്പെടുത്തി.

തീവണ്ടിയുടെ വേഗത കൂടിയപ്പോള്‍, യാത്രക്കാര്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ടാണ് ഇവര്‍ വീണത്. ഇതുകണ്ട് പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന റെയില്‍വേ പോലീസ് ഓഫീസര്‍ കുഞ്ഞിനെയും അമ്മയെയും വലിച്ചെടുക്കുകന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടിയെ മാത്രമേ രക്ഷപ്പെടുത്താനായുള്ളൂ. തുടര്‍ന്ന് ഒരു യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ നിന്ന് അമ്മയെയും വലിച്ചെടുക്കുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആര്‍പിഎഫ് മുംബൈ ഡിവിഷന്‍ ട്വിറ്ററില്‍ പങ്കുവച്ചു. അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള ഇടപെടലിനെ അധികൃതര്‍ അഭിനന്ദിച്ചു.

Exit mobile version