കാക്കിയണിഞ്ഞത് അമ്മാവന്റെ കൈപിടിച്ച്, വിരമിച്ചപ്പോൾ കൂട്ടാനെത്തിയതും അതേ അമ്മാവൻ; അപൂർവ്വതയ്ക്ക് വേദിയായി കളമശേരി എആർ ക്യാംപ്

കൊച്ചി: അമ്മാവന്‍റെ കൈപിടിച്ച് പോലീസായ മരുമകനെ വിരമിച്ചപ്പോൾ വീട്ടിലേക്ക് തിരികെ കൂട്ടാനെത്തിയതും അതേ അമ്മാവന്‍. കളമശേരി എആര്‍ ക്യാംപിലായിരുന്നു അത്യപൂര്‍വ കാഴ്ച.

എസ്ഐയായി വിരമിച്ച ചൗധരി എസ് ദീനിയു൦ അമ്മാവന്‍ ഹംസയുമാണ് ആ താരങ്ങൾ.
അമ്മാവനാണ് ചൗധരി സാറിന്‍റെ റിയല്‍ഹീറോ. പോലീസുകാരനായിരുന്ന അമ്മാവന്‍ ഹംസയുടെ കൈപിടിച്ചാണ് ചൗധരി.എസ്.ദീന്‍ 1993 മാര്‍ച്ച് ഏഴിന് തൃശൂര്‍ എ.ആര്‍ ക്യാംപിന്‍റെ പടി ചവിട്ടിയത്.
പിന്നെ 32 വര്‍ഷം നീണ്ട പോലീസ് ജീവിതത്തിലും അമ്മാവന്‍ തന്നെ മാതൃക.

ആ കാക്കികുപ്പായം ഊരുമ്പോൾ നവതിയുടെ നിറവിലാണ് ഹ൦സ. ഈ അപൂർവ്വ ആത്മബന്ധത്തിന്‍റെ കഥ പലരും അറിയുന്നത് ഡി.സി.ആര്‍.ബി ഡിവൈഎസ്പി അബ്ദുള്‍ റഹിം വേദിയില്‍ സംസാരിച്ചപ്പോഴാണ്.

1957ല്‍ കാക്കിയണിഞ്ഞ ഹംസ 1989ല്‍ പത്തനംതിട്ട മണിമല സ്റ്റേഷനിലെ എസ്ഐയായാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്.

Exit mobile version