‘പേടിക്കേണ്ട ഫോട്ടോഷൂട്ട് കാണാൻ വന്നതാ’! വധൂവരന്മാരുടെ വെള്ളത്തിലെ ഫോട്ടോഷൂട്ടിന് ഇടയിലേക്ക് നീന്തിയെത്തി പാമ്പ്; നിലവിളിച്ച് വധു; വൈറൽ വീഡിയോ

വിവാഹദിനത്തിന് മുൻപുള്ള പ്രീവെഡിംഗ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകളും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകളുമൊക്കെ ഇപ്പോൾ സർവ്വ സാധാരണമാണ്. എങ്ങനെയാണ് വ്യത്യസ്തമായ രീതിയിൽ ഫോട്ടോഷൂട്ട് നടത്തുക എന്നത് മാത്രമാണ് വധൂവരന്മാരെ കുഴയ്ക്കുന്നത്.

ഇപ്പോഴിതാ വ്യത്യസ്തത തേടി വെള്ളത്തിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ വധൂവരന്മാർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വെള്ളത്തിലിരിക്കുന്ന വധൂ വരൻമാർക്കിടയിലേക്ക് നീന്തിക്കയറിയ പാമ്പാണ് സമൂഹ മാധ്യമങ്ങളെ ്മ്പരപ്പിച്ചിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തിൽ വെള്ളത്തിലിരുന്ന് ഫോട്ടോയെടുക്കുന്നതാണ് ആദ്യം കാണുന്നത്. വെള്ളത്തിലേക്ക് വെള്ള നിറത്തിലുള്ളൊരു പൊടിയിടുന്നത് കാണാം. ശേഷം മനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് ഒരു പാമ്പ് വെള്ളത്തിലൂടെ നീന്തി വരുന്നത്.

ALSO READ- തമിഴ്‌നാട്ടില്‍ നിന്നും അയ്യപ്പ ഭക്തരുമായി എത്തിയ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

ഈ പാമ്പിനെ കണ്ടതോടെ ആളുകളെല്ലാം ജാഗ്രത പാലിക്കുന്നുണ്ട്. വെള്ളത്തിലൂടെ നീന്തി വന്ന പാമ്പ് വെള്ളത്തിലിരിക്കുന്ന വരനും വധുവിനും ഇടയിലൂടെ നീന്തിപ്പോവുകയാണ്. അടുത്തേക്കെത്തിയ പാമ്പിനെ കണ്ട് വധു നിലവിളിക്കുന്നതാണ് വീഡിയോയിലെ ഹൈലൈറ്റ്.

ഭയന്ന വധുവിനെ വരൻ ആശ്വസിപ്പിക്കുകയാണ്. അനങ്ങാതിരുന്നാൽ അത് നീന്തിപ്പോകുമെന്നു പറയുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. അതേസമയം, പാമ്പിനെ കണ്ടിട്ടും പേടിച്ചോടാതെ അവിടെ തന്നെ നിന്ന വധുവിനെയും വരനെയും അഭിനന്ദിക്കുകയാണ് ചിലർ.

ALSO READ- നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതികള്‍ കുന്നംകുളത്ത് അറസ്റ്റില്‍
വരൻ അവൾക്ക് ധൈര്യം പകർന്നത് നന്നായി, പേടിക്കാതിരുന്നതു കൊണ്ടാണ് പാമ്പിൽ നിന്ന് രക്ഷപ്പെട്ടത്, പേടിക്കണ്ട, പാമ്പ് ഫോട്ടോഷൂട്ട് കാണാൻ വന്നതാണ് എന്നെല്ലാം കമന്റുകൾ നിറയുകയാണ്.

Exit mobile version