തമിഴ്‌നാട്ടില്‍ നിന്നും അയ്യപ്പ ഭക്തരുമായി എത്തിയ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

പുല്ലുമേട് ശങ്കരഗിരിക്ക് സമീപത്തെ വളവില്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.

കുമളി: തമിഴ്നാട്ടില്‍ നിന്നും അയ്യപ്പ ഭക്തരുമായി എത്തിയ ബസ് മറിഞ്ഞു. ചെങ്കര പുല്ലുമേട് ശങ്കരഗിരിക്ക് സമീപമാണ് സംഭവം. മധുരയില്‍ നിന്നും ശബരിമലയിലേക്ക് വന്ന ബസ് പുല്ലുമേട് ശങ്കരഗിരിക്ക് സമീപത്തെ വളവില്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.

അപകടത്തില്‍ നിരവധി തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റവരെ ചെങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെയും കുമളിയിലെയും ആശുപത്രികളില്‍ എത്തിച്ചു.

ALSO READ നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതികള്‍ കുന്നംകുളത്ത് അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. തല കീഴായി മറിഞ്ഞ ബസിനുള്ളിലെ തീര്‍ത്ഥാടകരെ അതു വഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രികരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷിച്ചത്. 26 പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. വഴി തെറ്റിയാണ് സ്ഥലത്ത് ഇവര്‍ എത്തിയതെന്നാണ് വിവരം.

Exit mobile version