പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലില്‍ പിടിച്ച് വലിച്ചിഴച്ച്, വീഡിയോ വൈറല്‍, അന്വേഷണം

deadbody|bignewslive

ലക്‌നൗ: മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാലില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടുക്കുന്ന കാഴ്ച. ഒമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

സംഭവം നടന്ന ദിവസം ഏതാണെന്ന് വ്യക്തമല്ല. രണ്ട് പുരുഷന്മാര്‍ മൃതദേഹപരിശോധനാ കേന്ദ്രത്തിലേക്ക് മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. ആംബുലന്‍സിന്റെ ഓപ്പറേറ്റര്‍മാരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വീഡിയോയുടെ സ്ഥലവും സമയവും ഞങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ രാംവീര്‍ സിംഗ് പറഞ്ഞു. അതേസമയം, പോസ്റ്റ്മോര്‍ട്ടം ചുമതലയുള്ളവര്‍ വീഡിയോയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Exit mobile version