ആശുപത്രിയിലെ രംഗങ്ങൾ ചിത്രീകരിച്ചു; യുവാവിനെ പൊതിരെ തല്ലി നഴ്‌സ്, വീഡിയോ

Nurse Beats Men | Bignewslive

പാട്ന: ബിഹാറിലെ ആശുപത്രിയിൽ വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കൾക്ക് നഴ്സിന്റെ മർദനം. വടികൊണ്ട് അടിച്ചതിന് പിന്നാലെ ഇവരെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഛപ്രയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.

തൃശ്ശൂരില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി

അടിക്കരുടേ എന്ന് ആവർത്തിച്ചിട്ട് പറഞ്ഞിട്ടും നഴ്സായ യുവതി യുവാക്കളെ തുടരെ മർദ്ദിക്കുകയായിരുന്നു. മറ്റൊരു നഴ്സ് ഇവർക്ക് സമീപത്തുണ്ടായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനായാണ് യുവാക്കൾ ആശുപത്രിയിലെത്തിയത്.

എന്നാൽ സ്ഥാപനത്തിലെ കെടുകാര്യസ്ഥത ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് ഫോണിൽ ചിത്രീകരിക്കാനാരംഭിച്ചു. ഇതാണ് നഴ്‌സുമാരെ പ്രകോപിപ്പിച്ചതും. നഴ്സുമാർ യുവാക്കളെ അസഭ്യം പറയുന്നതും വീഡിയോയിൽ കേൾക്കാം.

Exit mobile version