ഇതാണ് വിനായകനെ പിന്തുടര്‍ന്ന ആ കൂറ്റന്‍ സ്രാവ്; ‘പ്രണയമീനുകളുടെ കടല്‍’ മേക്കിങ് വീഡിയോ പുറത്തുവിട്ടു

കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോണ് പോള്‍ ആണ്

തൊട്ടപ്പന് ശേഷം വിനായകന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ലക്ഷദ്വീപിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിമനോഹരമായ അണ്ടര്‍ വാട്ടര്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഈ സീനുകളുടെ മേക്കിങ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോണ് പോള്‍ ആണ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, കൈലാഷ്, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിച്ച ചിത്രം ഈ മാസം നാലിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version