പ്രേക്ഷകരെ ആവേശത്തിലാക്കിയ ആ ദൃശ്യങ്ങള്‍ പിറന്നതിങ്ങനെ; ‘ജല്ലിക്കട്ട്’ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

ഫ്രൈഡേ ഫിംലിംസിന്റെ യൂട്യൂബ് പേജിലൂടെയാണ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്

ആരാധകരെ ആവേശത്തിലാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫ്രൈഡേ ഫിംലിംസിന്റെ യൂട്യൂബ് പേജിലൂടെയാണ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്.

ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. മേളയില്‍ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം തീയ്യേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

Exit mobile version