സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഉയരെ’ മേക്കിംഗ് വീഡിയോ

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു പാര്‍വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’. ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ പോലും വായടപ്പിച്ച തരത്തിലുള്ള പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചത്. തീയ്യേറ്ററുകളില്‍ ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മൂന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആസിഫിന്റെ കഥാപാത്രം പാര്‍വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന രംഗവും ചിത്രത്തിലെ വിമാനത്തിന്റെ അകത്തുള്ള ക്ലൈമാക്‌സ് രംഗത്തിന്റെ മേക്കിംഗ് വീഡിയോയുമാണ് പുറത്തുവിട്ടത്. ഇതില്‍ പാര്‍വതിയുടെ മുഖത്ത് ആസിഫ് അലി ആസിഡ് ഒഴിക്കുന്ന സീനിന്റെ ചിത്രീകരണമാണ് വീഡിയോയിലെ ഹൈലൈറ്റ്.

ടൊവീനോ തോമസ്, സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് ആണ്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version