പുള്ള് ഗിരിയുടെ ആക്ഷന്‍; ‘തൃശ്ശൂര്‍ പൂര’ത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളിലൊക്കെ ഡ്യൂപ്പില്ലാതെ ആണ് ജയസൂര്യ അഭിനയിച്ചിരിക്കുന്നത്

ജയസൂര്യ നായകനായി ക്രിസ്മസിന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ ‘പുള്ള് ഗിരി’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളിലൊക്കെ ഡ്യൂപ്പില്ലാതെ ആണ് ജയസൂര്യ അഭിനയിച്ചിരിക്കുന്നത്. ‘ആട് 2’വിന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്. സ്വാതി റെഡ്ഡിയായിരുന്നു ചിത്രത്തിലെ നായിക. സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും ഒരുക്കിയ ചിത്രം കൂടിയാണിത്.

രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, സുദേവ് നായര്‍, ഷാജു ശ്രീധര്‍, വിജയ് ബാബു, സാബു, മണിക്കുട്ടന്‍, ടിജി രവി, ശ്രീജിത്ത് രവി, സൂധീര്‍ കരമന, സാബു മോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫ്രൈഡേ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version