പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്: ഘടക പൂരങ്ങളുടെ വരവ് തുടങ്ങി

തൃശൂര്‍: ആരാധക ലക്ഷത്തിനെ ആവേശം കൊള്ളിച്ച് പ്രശസ്തമായ തൃശൂര്‍ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരം വടക്കു നാഥനിലേക്ക് എത്തും. പിന്നാലെ മറ്റ് ഘടക പൂരങ്ങളുടെ വരവോടെ നഗരം പൂരാവേശത്തില്‍ ആറാടും. തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് രാവിലെ പത്തരയോടെ തുടക്കമാകും.

ഉച്ചയ്ക്ക് 12 നാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട് നടക്കുക. ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളവും വൈകീട്ട് 5ന് ചരിത്രപ്രസിദ്ധമായ കുടമാറ്റവും നടക്കും. പൂര നഗരിയില്‍ ജനങ്ങളുടെ സൂരക്ഷ കണക്കിലെടുത്ത് പോലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാര്‍, താള വാദ്യ രംഗത്തെ കുലപതിമാര്‍, പ്രൗഢമായ കരിമരുന്നു പ്രയോഗം, എല്ലാത്തിനും മീതെ കാണികളുടെ അതിശയിപ്പിക്കുന്ന പങ്കാളിത്തവും ചേരുമ്പോള്‍ തൃശ്ശൂര്‍ പൂരം ഓരോ വര്‍ഷവും വേറിട്ട അനുഭവമാകുന്നു.

Exit mobile version