കറന്റ് ബില്ല് വന്നു, 3419 കോടി രൂപ : തളര്‍ന്ന് വീണ് ഗൃഹനാഥന്‍

Electricity bill | Bignewslive

ഗ്വാളിയാര്‍ : കറന്റ് ബില്ല് കണ്ട് ഷോക്കടിച്ചു എന്ന് തമാശയായി നമ്മളൊക്കെ പറയാറുണ്ട്. എന്നാലത് സത്യമായിരിക്കുകയാണ് ഗ്വാളിയാറിലെ ഒരു വീട്ടില്‍. ശിവ് വിഹാര്‍ കോളനിയിലെ പിയങ്ക ഗുപ്ത എന്ന യുവതിയുടെ ഭര്‍തൃപിതാവാണ് കറന്റ് ബില്ല് കണ്ട് കുഴഞ്ഞ് വീണത്.

പിഴവ് മൂലം 3419 കോടി രൂപയാണ് ജൂലൈയിലെ കറന്റ് ബില്ലായി വീട്ടിലെത്തിയത്. ബില്ല് കണ്ടയുടന്‍ അച്ഛന്‍ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നുവെന്ന് പ്രിയങ്കയുടെ ഭര്‍ത്താവ് സഞ്ജീവ് കങ്കണെ പറയുന്നു. ജൂലൈ 20നെത്തിയ ബില്ല് മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലുള്ള മധ്യപ്രദേശ് ക്ഷേത്ര വിദ്യുത് വിത്രാന്‍ കമ്പനിയാണ് വിതരണം ചെയ്യുന്നത്. സംഭവം വാര്‍ത്തയായതോടെ പിന്നീട് കമ്പനി പിഴവ് തിരുത്തി 1300 രൂപയുടെ യഥാര്‍ഥ ബില്ല് വീട്ടിലേക്കയച്ചു.

Also read : ‘സ്‌കൂളില്‍ പോകാന്‍ ആര് പറഞ്ഞു ? ‘ മധ്യപ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ വിലക്കി നാട്ടുകാര്‍, വീട്ടുകാര്‍ക്ക് മര്‍ദനം

യൂണിറ്റിന്റെ സ്ഥാനത്ത് കണ്‍സ്യൂമര്‍ നമ്പര്‍ എഴുതിയതാണ് സംഭവിച്ചതെന്നും സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Exit mobile version