യൂണിറ്റിന് 40 പൈസ; ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധനവിന് സാധ്യത

Electricity bill | Bignewslive

തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ വൈദ്യുതിനിരക്ക് വർധനവിന് സാധ്യത. നിരക്ക് ഉയർത്താനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷനുമുമ്പാകെ വൈദ്യുതിബോർഡ് സമർപ്പിച്ചു. അടുത്ത നാലുവർഷത്തേക്കുള്ള നിരക്കുകളാണ് സമർപ്പിച്ചിരിക്കുന്നത്. 2023-24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയുടെ വർധനയാണ് ഉന്നയിച്ചിരിക്കുന്ന ആവശ്യം. കമ്മിഷന്റെ ഹിയറിങ്ങിനുശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് വിവരം.

മലയാളിയായ ഗേറ്റ് കീപ്പറെ രാത്രിയില്‍ തലക്കടിച്ച് വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം, ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ അന്വേഷണ സംഘം, അക്രമി പെയിന്റിംഗ് തൊഴിലാളിയെന്ന് നിഗമനം

ഈ സാമ്പത്തികവർഷം വൈദ്യുതിബോർഡിന് 2,939 കോടി രൂപ റവന്യൂകമ്മി ഉണ്ടാവുമെന്ന് കമ്മിഷൻ നേരത്തേ അംഗീകരിച്ചിട്ടുള്ളതിനാൽ താരിഫ് വർധനയ്ക്ക് കമ്മിഷൻ തടസ്സംനിൽക്കാനിടയില്ല. മാർച്ച് 31 വരെയുള്ള നിരക്കാണ് കഴിഞ്ഞ ജൂണിൽ ഏഴുശതമാനം വർധനയോടെ നിശ്ചയിച്ചത്.

അഞ്ചുവർഷത്തേക്കുള്ള നിരക്കുവർധന അന്ന് വൈദ്യുതിബോർഡ് സമർപ്പിച്ചെങ്കിലും 2022-23 വർഷത്തേക്കുള്ളതുമാത്രമാണ് നിശ്ചയിച്ചിരുന്നത്. വേഗത്തിൽ ഹിയറിങ് നടത്തി തീരുമാനം കൈകൊണ്ടാൽ ഏപ്രിലിൽ തന്നെ വർധനവുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version