‘പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരം’ : ഗുരുദ്വാര ആക്രമണത്തില്‍ ഐഎസ്

കാബൂള്‍ : കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് ഖൊറാസന്‍. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഹിന്ദുക്കളെയും സിഖുകാരെയുമാണ് ലക്ഷ്യം വച്ചിരുന്നതെന്നും ഐഎസ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐഎസിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രവാചകനെ അവഹേളിച്ചവര്‍ക്ക് പിന്തുണ നല്‍കിയവര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും സന്ദേശത്തില്‍ പറയുന്നു.

ഇന്നലെയാണ് കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയില്‍ ഐഎസ് ആക്രമണം നടത്തിയത്. ഗുരുദ്വാരയ്ക്കുള്ളിലേക്ക് ഇടിച്ചു കയറിയ അക്രമകള്‍ സുരക്ഷാ ജീവനക്കാരുള്‍പ്പടെ രണ്ട് പേരെ വധിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

ബിജെപിയുടെ ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞ പ്രസ്താവനയാണ് വന്‍ വിവാദത്തിലേക്ക് നയിച്ചത്. ഗ്യാന്‍വാപി സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇസ്ലാമിലെ ചില കാര്യങ്ങള്‍ പരിഹാസപാത്രമാണെന്നായിരുന്നു നൂപുറിന്റെ പരാമര്‍ശം.

പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഖത്തര്‍, കുവൈറ്റ്, ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയാണ് പ്രതിഷേധമറിയിച്ചത്.

Also read : അച്ഛന് വേണ്ടി ഒരു മകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥ : അറിയാം ഫാദേഴ്‌സ് ഡേയുടെ ചരിത്രം

പരാമര്‍ശത്തിനെതിരെ മുസ്ലിം വിഭാഗം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ 20 പോലീസുകാരുള്‍പ്പടെ 40 പേര്‍ക്കാണ് പരിക്കേറ്റത്. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്ന് നൂപുറിനെയും പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version