സൂര്യയുടെ വഴിയേ! മരിച്ച ആരാധകന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് ജയം രവിയും

ചെന്നൈ: അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ നേരിട്ടെത്തി തമിഴ് സൂപ്പര്‍ താരം ജയം രവി. ആരാധകരോട് അടുത്ത ബന്ധം എപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്ന താരമാണ് ജയം രവി.

മികച്ച സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യാറുള്ള താരത്തിന് തമിഴ്‌നാട്ടില്‍ ആരാധകരും ഏറെയാണ്. മധുരയിലുള്ള തന്റെ ആരാധകരുടെ കൂട്ടായ്മയിലെ സജീവ അംഗം വാഹനാപകടത്തില്‍ മരിച്ച വിവരം താരം അറിഞ്ഞിരുന്നു. പിന്നാലെയാണ് ആരാധകന്റെ വീട്ടിലേക്ക് താരമെത്തിയത്.


കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കി. ഒപ്പം കുട്ടികളുടെ പഠനചെലവിന് വേണ്ട സഹായം ചെയ്യാമെന്നും താരം ഉറപ്പുനല്‍കി. അടുത്തിടെ നടന്‍ സൂര്യയും മരിച്ചുപോയ തന്റെ ആരാധകന്റെ വീട്ടിലെത്തി കുടുംബത്തിനെ ആശ്വസിപ്പിച്ചിരുന്നു, കുട്ടികളുടെ പഠനത്തിനും സഹായവും സാമ്പത്തിക സഹായവും ഉറപ്പുനല്‍കിയിരുന്നു.

Exit mobile version