ആരാധകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം: കുടുംബത്തെ ചേര്‍ത്ത് പിടിച്ച് സൂര്യ, ഭാര്യയ്ക്ക് ജോലിയും മകളുടെ പഠനവും ഉറപ്പാക്കി താരം

ചെന്നൈ: അപകടത്തില്‍ മരിച്ച ആരാധകന്റെ കുടുംബത്തിന് സഹായവുമായി നേരിട്ടെത്തി നടന്‍ സൂര്യ. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറി ജഗദീഷ്(27)ആണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്.

അപകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. മരണ വിവരം അറിഞ്ഞ സൂര്യ ജഗദീഷിന്റെ വീട്ടിലെത്തി ആശ്വാസം പകര്‍ന്നു.

അരമണിക്കൂറോളം താരം വീട്ടില്‍ ചെലവഴിക്കുകയും ജഗദീഷിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്‍കിയ ശേഷമാണ് താരം വീട്ടില്‍ നിന്ന് മടങ്ങിയത്.


കുടുംബത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പം വേണമെന്ന് ആരാധക കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോട് സൂര്യ അഭ്യര്‍ത്ഥിച്ചു. നേരത്തെ സൂര്യ പുതിയ സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു.

Exit mobile version