”ആ സങ്കടം എന്റേതു കൂടി, എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകും”; തന്റെ ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഷോക്കേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സൂര്യ

അമരാവതി; നടന്‍ സൂര്യയുടെ ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ വൈദ്യുതാഘാതാമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് താരം. വിഡിയോ കോളിലൂടെ കുടുംബത്തെ ബന്ധപ്പെട്ടാണ് സൂര്യ ആശ്വാസവാക്കുകള്‍ പകര്‍ന്നത്.

ആന്ധ്രപ്രദേശിലെ പല്‍നാട് ജില്ലയിലെ സൂര്യയുടെ രണ്ട് ആരാധരകരാണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ എന്‍.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. താരത്തിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഫ്‌ലക്‌സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ യുവാക്കള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

also read: മൺസൂൺ ബംപർ ടിക്കറ്റിന്റെ പത്തുകോടി തഴമ്പിട്ട കരങ്ങളിലേക്ക്; ഒന്നാം സമ്മാനം പരപ്പനങ്ങാടിയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്ക്!

പല്‍നാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണില്‍ വെച്ചായിരുന്നു സംഭവം. ഫ്‌ലക്‌സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയില്‍ത്തട്ടിയാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ മരണമടഞ്ഞ യുവാക്കളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് താരം വീഡിയോ കോളിലൂടെ എത്തുകയായിരുന്നു.

also read: ഫോണ്‍കോളിലൂടെ പരിചയം, വീട്ടിലേക്ക് വിളിച്ചുവരുത്തി മുന്‍സൈനികനെ ഹണിട്രാപ്പില്‍ കുടുക്കി, ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍, പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍

ആ സങ്കടം തന്റേതു കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്നും മരിച്ച യുവാവക്കളുടെ അമ്മമാരോട് സൂര്യ പറഞ്ഞു. യുവാവിന്റെ സഹോദരിയോട് തന്നെ ഒരു സഹോദരനായി തന്നെ കാണാമെന്നു പറഞ്ഞ നടന്‍ എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്ന് വാക്കും നല്‍കിയിട്ടുണ്ട്. ഒപ്പം കുടുംബത്തിലുള്ളവരെ നേരില്‍വന്നു കാണുമെന്നും സൂര്യ ഉറപ്പു നല്‍കിയിട്ടുണ്ട്.

Exit mobile version