സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: സുപീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയതിന് അജ്ഞാതനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതിയിലെ അഡീഷണല്‍ രജിസ്ട്രാര്‍ കെബി വര്‍മയാണ് വ്യജ അക്കൗണ്ടിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

ട്വിറ്ററിന് ഇന്ത്യയിലെ അധികൃതര്‍ വ്യാജ അക്കൗണ്ടുമായി ബന്ധപ്പെട്ട് പരാതി അയച്ചു. ഇതുപ്രകാരം വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഇതുമായി ബന്ധപ്പെട്ട എംഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version