തെലങ്കാനയിൽ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തിയില്ല; പ്രതിഷേധവുമായി ബിജെപിയും കോൺഗ്രസും

ഹൈദരാബാദ്: തെലങ്കാനയിൽ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തത് സംസ്ഥാനത്തെ രാഷ്ട്രീയപ്രവർത്തനത്തിന് ഗുണകരമല്ലെന്ന് ബിജെപിയും മോശം കീഴ്‌വഴക്കമെന്ന് കോൺഗ്രസും വിമർശിച്ചു. സമത്വ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രി തെലുങ്കാനയിലെത്തിയത്.

തെലങ്കാനയിൽ ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നാണ് ബിജെപി നേതാവ് പ്രകാശ് റെഡ്ഡി കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്താതിരുന്നത് നിർഭാഗ്യകരമാണ്. നിരന്തരം കുറ്റപ്പെടുത്തിതിന്റെ പേരിൽ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തത് ചട്ടലംഘനടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ- വാവ സുരേഷിനെ എത്തിച്ചത് ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയവുമായി; നൽകിയത് 65 കുപ്പി ആന്റിവെനം; മെഡിക്കൽ കോളേജിൽ നടന്ന ചികിത്സ ഇങ്ങനെ

ഇതിനിടെയാണ് കോൺഗ്രസും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയത്. മുഖ്യമന്ത്രി എത്താതിരുന്നത് ജനാധിപത്യത്തിനും ഭരണഘടനക്കും എതിരാണെന്ന് കോൺഗ്രസ് നേതാവ് വി ഹനുമന്ത റാവു പറഞ്ഞു.

Exit mobile version