വാവ സുരേഷിനെ എത്തിച്ചത് ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയവുമായി; നൽകിയത് 65 കുപ്പി ആന്റിവെനം; മെഡിക്കൽ കോളേജിൽ നടന്ന ചികിത്സ ഇങ്ങനെ

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ജീവൻ തിരിച്ചുപിടിച്ചത് വിദഗ്ധമായ ചികിത്സയിലൂടെ ചികിത്സാ വേളയിൽ വാവ സുരേഷിന് നൽകിയത് 65 കുപ്പി ആന്റിവെനമെന്ന് ഡോക്ടർമാർ അറിയിച്ചു.

പാമ്പ് കടിയേറ്റ ആൾക്ക് ആദ്യമായാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഇത്രയധികം ആന്റിവെനം നൽകുന്നത്. മൂർഖന്റെ കടിയേറ്റാൽ പരമാവധി ചികിത്സയ്ക്കായി പരമാവധി 25 കുപ്പിയാണ് നൽകാറുള്ളത്. എന്നാൽ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി കാണാത്തതിനെ തുടർന്നാണ് ഇത്രയധികം ഡോസ് കുത്തിവെച്ചത്. ശരീരത്തിൽ പാമ്പിൻ വിഷം കൂടുതൽ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം ഡോസുകൾ നൽകേണ്ടി വന്നതെന്ന് പിന്നീട് അധികൃതർ വിശദീകരിച്ചു.

അതേസമയം, ഇനി മുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ച് മാത്രമേ പാമ്പുകളെ പിടിക്കൂയെന്ന് വാവ സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ചികിത്സിച്ച ഡോക്ടർമാരോടും സഹോദരനെ പോലെ പരിചരിക്കാൻ ഓടിയെത്തിയ മന്ത്രി വിഎൻ വാസവനോടും വാവ സുരേഷ് നന്ദി അറിയിച്ചു.

സുരേഷ് ഇക്കാര്യം ഉറപ്പുനൽകിയത്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം കുറച്ചുകാലം വിശ്രമജീവിതമായിരിക്കുമെന്നും സുരേഷ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നു മന്ത്രി വാസവൻ പറഞ്ഞു. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയവുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ആശുപത്രിയിൽ എത്തിച്ചത്.

also read- ‘എന്നെ ചേർത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞുതീർക്കുക, നന്ദി എത്ര പറഞ്ഞാലും അവസാനിക്കില്ല’: വാവ സുരേഷ്

തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിച്ചത്. ഇവരുടെ ചികിത്സയുടെ ഫലമായാണ് സുരേഷ് തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിയതെന്നും മന്ത്രി വാസവൻ പറഞ്ഞു.

Exit mobile version