മുംബൈയിലെ 20 നില കെട്ടിടത്തില്‍ തീപിടുത്തം : ഏഴ് പേര്‍ മരിച്ചു, പതിനഞ്ച് പേര്‍ക്ക് പരിക്ക്

മുംബൈ : മുംബൈയില്‍ ഇരുപത് നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലുണ്ടായ തീ പിടുത്തത്തില്‍ ഏഴ് മരണം. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള കമല ബില്‍ഡിംഗില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ പതിനഞ്ചിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സമീപ പ്രദേശത്തെ മൂന്ന് ആശുപത്രികളിലായി പരിക്കേറ്റവരെ എത്തിച്ചെങ്കിലും ഏഴ് പേര്‍ മരണമടഞ്ഞു. ആശുപത്രിയിലെത്തിച്ചവരില്‍ ആറ് പേര്‍ പ്രായം ചെന്നവരാണ്. ഇവര്‍ക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കിവരികയാണെന്നാണ് വിവരം. ചികിത്സയിലുള്ളവരില്‍ പലരുടെയും നില ഗുരുതരമാണ്. ലെവല്‍ 3 കാറ്റഗറിയില്‍ പെടുന്ന തീപിടുത്തമാണുണ്ടായതെന്നും ഫ്‌ളാറ്റിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്താനായെന്നും മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Also read : പേരില്‍ ജാതി ഉണ്ടെങ്കില്‍ ഇനി ജോലി ഇല്ല, ജാതിവാല്‍ മുറിച്ച് ഏരീസ് ഗ്രൂപ്പ്: ജീവനക്കാരുടെ പേര് തിരുത്താന്‍ ചെലവ് കമ്പനി വഹിയ്ക്കും

പരിക്കേറ്റവരെ പ്രവേശിപ്പിക്കണമെന്ന ആവശ്യം റിലയന്‍സ്, വോക്ക്ഹാര്‍ഡ് ആശുപത്രികള്‍ നിരാകരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.

Exit mobile version