റെയിൽവേ പാലത്തിൽ വിള്ളലുകൾ; ചെന്നൈയിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്നാട് വെല്ലൂർ കാട്പാടിക്ക് സമീപം റെയിൽവേ പാലത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു. അറകോണം-കാട്പാടി സെക്ഷനിലെ മുകുന്ദരായപുരം-തിരുവാളം സ്റ്റേഷനുകൾക്കിടയിലെ പൊന്നയാറിന് കുറുകെയുള്ള 143 വർഷം പഴക്കമുള്ള റെയിൽവേ പാലത്തിലാണ് ഗുരുതര വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്.

വിള്ളൽ ഉണ്ടായ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്. ചെന്നൈയിൽനിന്ന് കോയമ്പത്തൂർ, ബംഗളൂരു, മംഗലാപുരം, തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ചുമായി 23 സർവിസുകൾ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.

പാമ്പിനെ ഹെയർബാൻഡാക്കി യുവതി; വീഡിയോ വൈറൽ

ശനിയാഴ്ചയും 22 സർവിസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ-കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസ്, ചെന്നൈ-ബംഗളൂരു ഡബിൾ ഡക്കർ എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കപ്പെട്ടത്. റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് തുക തിരിച്ചു നൽകുന്നുണ്ട്.

Exit mobile version