ലുധിയാന കോടതി സമുച്ചയത്തിനുള്ളില്‍ സ്‌ഫോടനം : രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്

ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ കോടതി സമുച്ചയത്തിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയിലായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കോടതി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. കോടതി സമുച്ചയത്തിനുള്ളില്‍ നിന്ന് പൊട്ടാത്ത രണ്ട് ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കോടതിയ്ക്ക് പുറത്ത് ജനം തടിച്ചുകൂടിയതിനെത്തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞു.

Also read : വാക്‌സീന്‍ ലഭിക്കാതെയാണ് ആളുകള്‍ ആശുപത്രിയിലാകുന്നതും മരിക്കുന്നതും, ബൂസ്റ്റര്‍ ഡോസ് കിട്ടാതെയല്ല : സമ്പന്ന രാജ്യങ്ങളെ വിമര്‍ശിച്ച്‌ ലോകാരോഗ്യസംഘടന

പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ആരോപിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചിരിക്കുകയാണ്. ദേശീയ അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.

Exit mobile version