കര്‍ണാടകയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് മരണം

ബംഗളൂരു: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്കനിര്‍മാണശാലയിലാണ് സ്‌ഫോടനം നടന്നത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു.

പടക്കനിര്‍മാണശാലയില്‍ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വര്‍ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍. പടക്കം നിര്‍മിച്ചിരുന്ന ചെറിയ കെട്ടിടം സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.

അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ 9 പേര്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഫാമുടമ അടക്കം രണ്ട് പേരെ sപാലീസ് കസ്റ്റഡിയിലെടുത്തു. സോളിഡ് ഫയര്‍ വര്‍ക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കും.

Exit mobile version