ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം : 6.1 തീവ്രത

ന്യൂഡല്‍ഹി : ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലദേശിലെ ചിറ്റഗോങിലും കൊല്‍ക്കത്തയിലും ഭൂചനലത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

മിസോറാമിലെ ഐസോളില്‍ നിന്ന് 126 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുലര്‍ച്ചെ 5.15ഓടെയായിരുന്നു ചലനം. തുടര്‍ന്ന് 5.53ഓടെ വീണ്ടുമൊരു ചലനം കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Exit mobile version