വിദ്യാര്‍ത്ഥികളുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത്: 50 കുട്ടികളുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ബസ് കൊക്കിയിലേയ്ക്ക് മറിഞ്ഞു. അഞ്ച് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ദാംഗിലാണ് അപകടം. ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 നും 16 നും ഇടയില്‍ പ്രായമുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്.

Exit mobile version