തമിഴ്നാട്ടില്‍ പടക്ക കടയില്‍ വന്‍ പൊട്ടിത്തെറി: അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, പത്ത് പേര്‍ക്ക് പരിക്കേറ്റു; തീ അണയ്ക്കാനുളള ശ്രമം തുടരുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ പടക്ക കടയിലെ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കളളാക്കുറിച്ചി ശങ്കരപുരത്താണ് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ചുവെച്ച കടയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. തീ അണയ്ക്കാനുളള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

അപകടത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പത്തിലധികം ഷെഡുകള്‍ നിലംപൊത്തി. രാജ്യത്തെ പടക്ക നിര്‍മ്മാണ മേഖലയായ ഇവിടെ ഈ മാസം നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കളളാകുറിച്ചിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്.

Exit mobile version