മീ ടൂ ക്യംപെയിനില്‍ കുടുങ്ങിയ മലയാളി യുവാവ് ആത്മഹത്യ ചെയ്തു..! നീ ധൈര്യമായിരിക്കണം, നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല; അവസാനമായി ഭാര്യയ്ക്ക് സ്വരൂപിന്റെ കത്ത്

നോയിഡ: മീ ടൂ ക്യംപെയിനില്‍ കുടുങ്ങിയ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. പുരുഷന്മാരുടെ ലൈംഗിക പീഡനത്തിനെതിരെ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ക്യംപെയിനാണ് മീ ടൂ. കോതമംഗലം സ്വദേശി സ്വരൂപ് രാജിനെയാണ് നോയിഡയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ യുഎസ് ആസ്ഥാനമായ മള്‍ട്ടിനാഷണല്‍ കമ്പനി ജെന്‍പാക്ടിന്റെ അസി. വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു.

തന്റെ സഹപ്രവര്‍ത്തകരാണ് യുവാവിനെതിരെ പീഡന ആരോപണവുമായി രംഗത്ത് വന്നത്. തുടര്‍ന്ന് കമ്പനി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.മരിക്കുന്നതിന് മുമ്പ് സ്വരൂപ് തന്റെ പ്രിയതമയ്ക്ക് എഴുതിയ കുറിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

സ്വരൂപിന്റെ വാക്കുകള്‍…

‘എനിക്ക് ആരെയും അഭിമുഖീകരിക്കാന്‍ ധൈര്യമില്ല. നീ ധൈര്യമായിരിക്കണം, നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായാകും കാണുക… അതിനാല്‍ ഞാന്‍ പോകുന്നു. ഇന്നെനിക്കറിയാം ഞാന്‍ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്. രണ്ടു പേര്‍ എനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നു. എന്നെ വിശ്വസിക്കൂ, ഞാന്‍ തെറ്റു ചെയ്തിട്ടില്ല. ലോകം വൈകാതെ അതു തിരിച്ചറിയും. പക്ഷേ നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിക്കണം. എല്ലാ ആരോപണവും അടിസ്ഥാനരഹിതമാണ്…’

എന്നാല്‍ സസ്‌പെന്‍ഷനിലായതിന് ശേഷം സ്വരൂപ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 2 വര്‍ഷം മുമ്പാണ് സ്വരൂപ് സഹപ്രവര്‍ത്തകയായ കൃതിയെ വിവാഹം ചെയ്യുന്നത്. 2007 സെപ്റ്റംബറില്‍ പ്രോസസ് ഡെവലപ്പറായാണു ജെന്‍പാക്ടില്‍ പ്രവേശിക്കുന്നത്. 2015ല്‍ സീനിയര്‍ മാനേജരായ സ്വരൂപ് സെപ്റ്റംബറിലാണു അസി. വൈസ് പ്രസിഡന്റ് പദവിയിലെത്തിയത്.

Exit mobile version